അമേരിക്കയുടെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയ്ക്ക് ഇമ്പോര്‍ട്ട് താരിഫ് വര്‍ദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതില്‍ മാറ്റമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.റഷ്യന്‍ എണ്ണക്കരാര്‍ ഇന്ത്യയുടെ എനര്‍ജി സുരക്ഷയ്ക്കും വില സ്ഥിരതയ്ക്കും അനിവാര്യമാണ് എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
മൊണ്ടാനയിലെ ബാറിൽ വെടിവെപ്പ്; നാലുപേർ കൊല്ലപ്പെട്ടു, പ്രതിക്കായി അന്വേഷണം
ഭൗതിക സുരക്ഷയും സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയും മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ എണ്ണ നയമെന്നും, ആഭ്യന്തര ആവശ്യങ്ങള്‍ക്കനുസൃതമായ തീരുമാനങ്ങളെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് ഭീഷണികള്‍ ചെറുക്കാനും ബ്രിക്‌സ് അടക്കമുള്ള ബഹുരാഷ്ട്ര കൂട്ടായ്മകളുമായി ഇന്ത്യ ബന്ധം ഊട്ടിയുറപ്പിക്കാനും ശ്രമിക്കുന്നു.
