ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ അഖാൽ പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഓപ്പറേഷൻ അഖാൽ എന്ന പേരിൽ ആരംഭിച്ച സൈനിക നീക്കത്തിൽ ഭീകരൻ വധിക്കപ്പെട്ടു.
ഇന്ത്യൻ സൈന്യം, സി.ആർ.പി.എഫ്, ജമ്മു കശ്മീർ പോലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് ഏറ്റുമുട്ടൽ അരങ്ങേറിയത്. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരം അടിസ്ഥാനമാക്കി തെരച്ചിൽ തുടരുകയാണ്.
പ്രദേശത്ത് ഉയര്‍ന്ന സുരക്ഷാ ജാഗ്രതയാണ് നിലനിൽക്കുന്നത്. പഹൽഗാം ആക്രമണത്തെത്തുടർന്ന് നടക്കുന്ന പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ ഓപ്പറേഷൻ. കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നു.






















