ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ കള്ള കേസിൽ കുടുക്കി ജയിലിലടച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ ബി.ജെ.പിയോടുള്ള മൃദു സമീപനത്തിൽ സി.പിഎം നയം വ്യക്തമാക്കണമെന്ന് കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ കള്ള കേസിൽ കുടുക്കി ജയിലിൽ അടച്ച ബി.ജെ.പി സർക്കാരിന്റെ ഭരണഘടന വിരുദ്ധ നടപടിയ്ക്കെതിരെ യും കന്യാസ്ത്രീകളെ അടിയന്തിരമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂയപ്പള്ളിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ അദ്ധ്യക്ഷത വഹിച്ചു.
മൊണ്ടാനയിലെ ബാറിൽ വെടിവെപ്പ്; നാലുപേർ കൊല്ലപ്പെട്ടു, പ്രതിക്കായി അന്വേഷണം
കെ.പി.എസ്.റ്റി.എ സംസ്ഥാന സെക്രട്ടറി പി.എസ് മനോജ് , മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് മാരായ കെ.ബിനോയി,റ്റി.എം ഇഖ്ബാൽ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ ചെങ്കുളം ബി.ബിനോയി, പി.ഒ മാണി, മൈലോട് പ്രസന്നകുമാർഗീതാജോർജ്ജ്, രാജുചാവടി, വിഷ്‌ണു നമ്പൂതിരി, ചിറക്കട നിസ്സാർ, ഉളിയനാട് ജയൻ, ജി. ഗിരീഷ് കുമാർ, ആർ.ശശാങ്കൻ ഉണ്ണിത്താൻ സി.വൈ റോയി, ഡി.കെ.റ്റി.എഫ് സംസ്ഥാന കമ്മിറ്റി അംഗം കല്ലിടുക്കിൽ ബഷീർ, വിഷ്ണു ശ്യാം തുടങ്ങിയവർ പ്രസംഗിച്ചു. പൂയപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി പൂയപ്പള്ളി ജംഗ്ഷനിൽ സമാപിച്ചു.പ്രശാന്തകുമാർ,
ബിനോയിജോർജ്ജ് , ജോൺകുട്ടി,.സജൻ, ജോസൺ ,ഗുരുപ്രസാദ്, ഫിലിപ്പ് ,ബിനുഅലക്‌സ് തുടങ്ങിയവർ പ്രതിക്ഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
