കൊല്ലം ജില്ല ആഡിറ്റോറിയം ഓണേഴ്സ് അസോസിയേഷന്റെ കുടുംബ സംഗമം ഓഗസ്റ്റ് 3 ഞായറാഴ്ച 10 മണി മുതൽ കൊല്ലം രണ്ടാംകുറ്റി ശാരദാ ആഡിറ്റോയത്തിൽ നടക്കും. എം നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന കുടുംബ സംഗമത്തിൽ മേയർ ഹണി ബെഞ്ചമിൻ മുഖ്യപ്രഭാഷണം നടത്തും. മുൻമേയർ പ്രസന്നഏണസ്റ്റ് കൗൺസിലർ വി.സന്തോഷ്, ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, രക്ഷാധികാരി എക്സ് എം.പി. പി.രാജേന്ദ്രൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് എന്നിവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് വൈ.തോമസ്,സെക്രട്ടറി വി.വിജയൻ പിള്ള,ട്രഷറർ എം. അബൂബക്കർ, ജോ:സെക്രട്ടറി എ. സമദ് ലാൽ, സ്വാമിനാഥൻ പിള്ള
എന്നിവർ പങ്കെടുത്തു.
