പാലക്കാട് പട്ടാമ്പിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവതിയെ കുറിച്ചുള്ള കേസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ശരീരത്തിൽ നിരവധി പരിക്കുകൾ ഉണ്ടായ നിലയിലാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ആശുപത്രിയിലെത്തുമ്പോൾ തന്നെ യുവതി മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സഹോദരന്റെ സുഹൃത്തായ യുവാവ് ആശുപത്രിയിൽ എത്തിച്ചതായാണ് റിപ്പോർട്ട്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.
ഇന്ത്യക്ക് തിരിച്ചടി പാകിസ്ഥാന്റെ എണ്ണശേഖരം വികസിപ്പിക്കാൻ യു.എസ് കരാർ; പ്രഖ്യാപനവുമായി ട്രംപ്
ഗുരുതരമായ മർദനമേറ്റതായാണ് സംശയം. യുവതിയുടെ മരണത്തിൽ നിരവധി ദുരൂഹതകളുള്ളതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് വലിയ പ്രാധാന്യമുണ്ട്.
