നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാകുമെന്നും മോചനം ഉടൻ ലഭിക്കുമെന്നുമുള്ള വാർത്തകളെ തള്ളിയാണ് കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.
“കോടതി വിധി പാലിക്കണം, ദൈവനിയമമായ കിസാസ് നടപ്പാക്കണം” എന്നായിരുന്നു സഹോദരന്റെ ഉറച്ച നിലപാട്. നിമിഷ പ്രിയയുടെ വധശിക്ഷ തൽക്കാലം നീട്ടിയെങ്കിലും, തലാലിന്റെ കുടുംബം ദയാധനം (blood money) സ്വീകരിക്കാൻ തയ്യാറാകാത്ത നിലപാട് നിലനില്ക്കുന്നു.
അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ശക്തമായ പ്രതികരണവും. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയ്ക്കൊടുവിൽ നിമിഷയുടെ മോചനം അസ്തമിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.
