സൗദി അറേബ്യയിലെ പ്രശസ്ത ക്ലബായ അൽ നസ്ർ, താരനിരയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പോർച്ചുഗീസ് ഫോർവേഡ് ജാവോ ഫെലിക്‌സിനെ സ്വന്തമാക്കി. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കൂടി ഒപ്പം കളിക്കാനായി യൂറോപ്യൻ ഫുട്ബോളിൽ നിന്നും മറ്റൊരു തിളങ്ങുന്ന താരവും സൗദി ലീഗിലേക്ക് എത്തുകയാണ്. ചെൽസിയിൽ നിന്ന് ചെറുകാലത്തേക്ക് ലോൺ വ്യവസ്ഥയിൽ കളിച്ച ഫെലിക്‌സ്, അതിനുമുമ്പ് ആറ്റ്‌ലറ്റിക്കോ മാഡ്രിഡിന്റെ ഭാഗമായിരുന്നു.
പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; വയോധികന് ദാരുണാന്ത്യം
അൽ നസറിന്റെ ഈ പുതിയ കരാർ ടീമിന്റെ അക്രമണശേഷിയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് ഫുട്ബോൾ വിദഗ്ധരുടെ അഭിപ്രായം. ഇതോടെ സൗദി ലീഗിന്റെ ആകർഷകതയും ഗ്ലാമറുമെല്ലാം വീണ്ടും വാർത്തകളിലാകുന്നു. യൂറോപ്യൻ താരങ്ങളെ ആകർഷിക്കുന്നതിൽ സൗദി ക്ലബുകൾ ഒരുപടി മുന്നിലാണെന്നും ഈ ഇടപാട് തെളിയിക്കുന്നു.
