കർക്കടക വാവുബലി ദിനത്തിൽ പിതൃസ്മരണയ്ക്ക് തിരുമുല്ലാവാരം,മുണ്ടക്കൽ പാപനാശനം, അഷ്ടമുടി , ശങ്കുമുഖം, , പുനലൂർ, തങ്കശ്ശേരി തുടങ്ങിയ പ്രധാന തീർഥകേന്ദ്രങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.കനത്ത മഴയും ദുഷ്ക്കരമായ കാലാവസ്ഥയും അവഗണിച്ചാണ് എത്തിയത്. പതിനായിരക്കണക്കിന് വിശ്വാസികൾ ബലിതർപ്പണത്തിനായെത്തി. വൈകിട്ട് അഞ്ച് വരെയാണ് മിക്ക കേന്ദ്രങ്ങളിലും ബലിതർപ്പണം നടക്കുക.
പുലർച്ചെ മുതൽ തന്നെ തീരപ്രദേശങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സുരക്ഷയ്ക്കും താത്കാലിക സൗകര്യങ്ങൾക്കുമായി പോലീസ്, ആരോഗ്യ വകുപ്പ്, രക്ഷാ സേന, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ കർശന ക്രമീകരണങ്ങൾ നടത്തി.
ബലിതർപ്പണത്തിന് വേണ്ടിയുള്ള ആചാരങ്ങൾ ആത്മീയതയും പിതൃക്കളുടെ മോക്ഷത്തിനായി നടത്തുന്നതുമാണ്.പാരമ്പര്യവും വിശ്വാസവും സംയോജിച്ച വാവുബലി ചടങ്ങുകൾ ഈ വർഷവും ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.
