കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്താകെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും മഴ കനക്കുമെന്നാണു റിപ്പോർട്ട്.
ചില സ്ഥലങ്ങളിൽ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത ഉണ്ടായിരിക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.ജില്ലാകേന്ദ്രങ്ങളിൽ അതീവ ജാഗ്രതാ നിർദേശങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.
