ഉത്തർപ്രദേശിലെ ആഗ്രയിൽ ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമാക്കി പ്രവർത്തിച്ച മതപരിവർത്തന സംഘത്തെ പോലീസ് പിടികൂടി. ഐസിസ് രീതി അനുസരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത് എന്നാണ് അന്വേഷണ റിപ്പോർട്ടുകൾ.
ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമാക്കി ഇവർ മാനസികമായി സ്വാധീനിക്കുകയും പിന്നീട് മതം മാറാൻ പ്രേരിപ്പിക്കുകയും ചെയ്തു. കാശ്മീരിൽ നിന്നുള്ള ഒരു യുവതിയാണ് ഈ സംഘത്തിന്റെ മുഖ്യശക്തിയെന്നാണു പോലീസ് കണ്ടെത്തിയത്.
വിദേശ ഫണ്ടിങ്ങ്, പരിശീലനം, ശിക്ഷണ ക്യാമ്പുകൾ എന്നിവയിലൂടെ സംഘത്തിന്റെ പ്രവർത്തനം വിപുലമായി നടന്നതായി കണ്ടെത്തി. ആറു സംസ്ഥാനങ്ങളിൽ പരിശോധന നടത്തി 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഘത്തിന്റെ നീക്കങ്ങൾ തീവ്രവാദ രീതികളോടു സാമ്യമുള്ളതാണെന്നും അതിനെ തിയററ്റിക്കൽ റാഡിക്കലൈസേഷനായി കണക്കാക്കാമെന്നും സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു.
