കോട്ടയം രാമപുരത്ത് ജുവലറി ഉടമയെ കടയ്ക്കുള്ലിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. രാമപുരം ബസ് സ്റ്റാൻഡിന് സമീപത്തുള്ല കണ്ണനാട്ട് ജുവലറി ഉടമ അശോകനെയാണ് കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ലലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴുത്തറ്റം വെള്ളത്തിൽ ലൈവ് റിപ്പോർട്ടിങ്; പാക് മാധ്യമപ്രവർത്തകൻ ഒലിച്ചുപോയി
അശോകന്റെ ഉടമസ്ഥതയിലുള്ല കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു കടയുടമ മോഹൻദാസ് ആണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മിലുള്ല സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
