ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഗാസയിലെ പുരാതന കത്തോലിക്ക പള്ളി തകർക്കപ്പെട്ട സംഭവത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മാപ്പുപറഞ്ഞു. ആക്രമണത്തിൽ പള്ളിക്ക് സാരമായ നാശനഷ്ടമുണ്ടായിരുന്നുവെന്നും ഇത് യാതൊരു വിധത്തിലും ഉദ്ദേശപൂർവമായതല്ലെന്നുമാണ് ഇസ്രായേൽ പുറത്തുവിട്ട വിശദീകരണം.
ഫ്രൈഡ് റൈസും ചിക്കൻ കറിയും കഴിച്ചു; സർക്കാർ സ്‌കൂളിൽ ഭക്ഷ്യവിഷബാധ 36 വിദ്യാർത്ഥികൾ ആശുപത്രിയിൽ
ഗാസയിൽ ഹമാസിന്റെ താവളങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിലാണ് പള്ളി തകർന്ന് പോയത്. സംഭവത്തിൽ ക്രൈസ്തവ സമൂഹം കടുത്ത പ്രതിഷേധമാണ് അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹവും വേദനയും പ്രതിഷേധവും രേഖപ്പെടുത്തി. ഇസ്രായേലിന്റെ ആക്രമണരീതി ഗുരുതരമായ വിമർശനങ്ങൾ നേരിടുകയാണ്.
