കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിനെ തുടർന്ന് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചിലിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിലും മലഞ്ചെരിവ് പ്രദേശങ്ങളിലുമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നു.
മുൻ കെപിസിസി അധ്യക്ഷൻ സി.വി. പത്മരാജന് അന്തിമോപചാരം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
അതേസമയം, സംസ്ഥാനത്തുടനീളം അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മിതമായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഉരുള്‍പൊട്ടലിനും നദികൾ കരകവിഞ്ഞൊഴുകുന്നതിനും സാധ്യതയുള്ള സാഹചര്യത്തിൽ, ജനങ്ങൾ നിർബന്ധമായും മുൻകരുതലുകൾ സ്വീകരിക്കണം. ദുരിതാശ്വാസ വിഭാഗത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യേണ്ടതാണ്.
