ബെംഗളൂരുവിൽ വിദ്യാർത്ഥിനിയെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ അധ്യാപകനും സഹപ്രവർത്തകരും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. വിദ്യാർത്ഥിനിയുമായി ആദ്യം സൗഹൃദം സ്ഥാപിച്ച പ്രതികൾ പിന്നീട് സ്വകാര്യ വീഡിയോ പകർത്തുകയായിരുന്നു.
ഭീഷണിപ്പെടുത്തിയും അതിന്റെ പേരിൽ ലൈംഗികമായി പീഡിപ്പിച്ചു .ഒടുവിൽ മാനസികമായി തളർന്ന പെൺകുട്ടി മൊഴി നൽകുകയും മാതാപിതാക്കൾ പരാതിപ്പെടുകയും ചെയ്തതോടെ കേസെടുക്കുകയായിരുന്നു.
പ്രതികൾക്കെതിരെ പോക്‌സോ നിയമം ഉൾപ്പെടെ കടുത്ത വകുപ്പുകൾ പ്രകാരം കേസെടുത്തു. വിദ്യാർത്ഥിനിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക നടപടികളും പോലീസ് സ്വീകരിച്ചു. ഇത്തരത്തിലുള്ള ക്രൂരമായ സംഭവങ്ങൾ വിദ്യാഭ്യാസ രംഗത്തും സുരക്ഷിതത്വം നഷ്ടപ്പെടുന്നതിന്റെ തെളിവാണ്.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. സമൂഹത്തിൽ വലിയ ആഘാതമുണ്ടാക്കിയ സംഭവത്തിൽ പ്രതികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് പ്രതികരിക്കുന്നത്.
