കൊച്ചിയിലേക്കുള്ള വിമാനത്തിൽ ഭർത്താവിനൊപ്പം എത്തിയ ബ്രസീൽ സ്വദേശികളായ ലൂക്കാസ് ബാറ്റിസ്റ്റ, ഭാര്യ ബ്രൂണ ഗബ്രിയൽ എന്നിവരാണ് കൊക്കെയ്ൻ വിഴുങ്ങി കടത്തിക്കൊണ്ടുവന്നത്.ഗർഭിണിയായ യുവതിയുടെ വയറ്റിനുള്ളിൽ നിന്നാണ് മരണം കാരണമാകാൻ സാധ്യതയുള്ള മയക്കുമരുന്ന് ക്യാപ്‌സൂളുകൾ കണ്ടെത്തിയത്. ദുബൈയിൽ നിന്നെത്തിയ ദമ്പതികളെ കസ്റ്റംസ് അധികൃതർ സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് പുറത്തായത്.
ഗർഭിണിയുടെ ശരീരത്തിൽ നിന്നു മായക്ക് മരുന്ന് അടങ്ങിയ നിരവധി ക്യാപ്‌സൂളുകളാണ് പിടിച്ചെടുത്തത്. ഇവർ തന്റെ ആരോഗ്യവും ഭ്രൂണത്തിന്റെ ജീവനും പണയപെടുത്തിയാണ് ഡ്രഗ് സ്മഗ്ലിങ്ങിനായി തിരഞ്ഞെടുത്തത്.
ഭർത്താവ് കൂടി പദ്ധതിയിൽ നേരിട്ട് പങ്കാളിയായിരുന്നു.സാധാരണ പരിശോധനയിൽ നിന്ന് ഒഴിവാകാൻ ഗർഭിണിയായത് ദുരുപയോഗം ചെയ്തതായും അധികൃതർ വ്യക്തമാക്കുന്നു. ഇവർക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടരുന്നു.
