25.5 C
Kollam
Sunday, September 21, 2025
HomeNewsകേരളത്തിൽ ക്രിക്കറ്റ് ടൂറിസം; പ്രോത്സാഹിപ്പിക്കാൻ കെസിഎയുടെ പുതിയ നീക്കം

കേരളത്തിൽ ക്രിക്കറ്റ് ടൂറിസം; പ്രോത്സാഹിപ്പിക്കാൻ കെസിഎയുടെ പുതിയ നീക്കം

- Advertisement -
- Advertisement - Description of image

കേരളത്തിലെ വിനോദസഞ്ചാര രംഗത്തും കായികമേഖലയിലും പുതിയൊരു അധ്യായത്തിന് തുടക്കമിട്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA). കഴിഞ്ഞ വർഷം ആരംഭിച്ച കേരള ക്രിക്കറ്റ് ലീഗിന്റെ വിജയത്തെ ആധാരമാക്കി, ക്രിക്കറ്റ് ടൂറിസം എന്ന ആശയം യാഥാർത്ഥ്യമാക്കാൻ കെസിഎ കാൽവെയ്ക്കുകയാണ്.

ജില്ലാതല മത്സരങ്ങൾ സന്ദർശിക്കാനായി മറ്റ് ജില്ലകളിൽ നിന്നുള്ള ആരാധകരുടെ വരവിലൂടെ ഹോട്ടൽ, റസ്റ്റോറന്റ്, ട്രാവൽ മേഖലകൾക്ക് വലിയ ഉണർവ്വ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ടൂറിസം വകുപ്പുമായി ചേർന്ന് ക്രിക്കറ്റ് മത്സരങ്ങളോടൊപ്പം കായൽ യാത്ര,കൾച്ചറൽ ഷോകൾ, ടിക്കറ്റ്-ഹോട്ടൽ പാക്കേജുകൾ എന്നിവ ഉൾപ്പെടുത്തി സന്ദർശകരെ കൂടുതൽ ആകർഷിക്കാൻ കെസിഎ തയാറെടുക്കുന്നു.

ഫിഫ ക്ലബ് വേൾഡ് കപ്പ് കിരീടം; നേടിയ ചെൽസിക്ക് എത്ര ആകെ ലഭിക്കും മനസ്സിലാകുമ്പോൾ തലയിൽ കൈ വെക്കും


ഈ പദ്ധതി വിജയിച്ചാൽ കേരളം ദേശീയ-അന്തർദേശീയ കായിക ടൂറിസം ഭൂപടത്തിൽ സ്വന്തം സ്ഥാനം ഉറപ്പിക്കുമെന്ന് അധികൃതർ വിശ്വസിക്കുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments