രാജസ്ഥാനിലെ കോട്ടയിൽ റോഡുവഴി റോസാപ്പൂവ് വിൽക്കുകയായിരുന്ന ചെറുപ്പക്കാരിയായ പെൺകുട്ടിയെ ഓട്ടോ ഡ്രൈവർ തല്ലിച്ചതച്ച സംഭവമാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. ഒരു യാത്രക്കാരനെ സമീപിച്ച പെൺകുട്ടിയെ കാണുമ്പോൾ ഡ്രൈവർ ആക്രോശിച്ച് കയ്യേറ്റം നടത്തുകയായിരുന്നു.
തല്ലേറ്റ പെൺകുട്ടി പൊട്ടിക്കരഞ്ഞു, തലചായ്ത്ത് നിലത്ത് ഒറ്റക്കായി നിൽക്കുന്ന ദൃശ്യങ്ങൾ ഹൃദയം വിങ്ങുന്നവയാണ്. ബൈക്ക് യാത്രക്കാരനായ യുവാവ് സംഭവസ്ഥലത്ത് എത്തി കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ പണം സ്വീകരിക്കാൻ പോലും തയ്യാറായില്ല.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, നാട്ടുകാരും സാമൂഹ്യപ്രവർത്തകരും ശക്തമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. കുട്ടിക്ക് നീതിയും ആവശ്യമായ സംരക്ഷണവും ലഭ്യമാക്കണമെന്ന് നിരവധിപേർ ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള കലഹം മാരകമായി; രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു
ഡ്രൈവറിനെ തിരിച്ചറിയുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് പൊതുജനം ആവശ്യപ്പെടുന്നു. കുട്ടിയുടെ സുരക്ഷയും ഭാവിയും ഉറപ്പാക്കുന്ന വിധത്തിൽ ഭരണകൂടം ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.
