27 C
Kollam
Wednesday, October 15, 2025
HomeNewsCrimeഡ്രഗ് ലേഡി റിൻസിയുടെ വെളിപ്പെടുത്തൽ; താരങ്ങളുടെ പേരുകൾ പുറത്ത്

ഡ്രഗ് ലേഡി റിൻസിയുടെ വെളിപ്പെടുത്തൽ; താരങ്ങളുടെ പേരുകൾ പുറത്ത്

- Advertisement -

കൊച്ചിയിൽ എംഡിഎംഎ മയക്കുമരുന്നുമായി പിടിയിലായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും മോഡലുമായ റിൻസി മുംതാസ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ കൈമാറിയതായി റിപ്പോർട്ട്. സിനിമാ മേഖലയിലെ നിരവധി പ്രശസ്തരുടെ പേരുകൾ റിൻസി ചോദ്യം ചെയ്യലിന്റെ ഭാഗമായ് പറഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്.

‘ഡ്രഗ് ലേഡി’ എന്ന പേരിൽ അറിയപ്പെടുന്ന റിൻസി, സാമൂഹിക മാദ്ധ്യമങ്ങളിൽ സജീവമായ വ്യക്തിയാണ്. യുവാക്കളെ ലാൽസിപ്പെടുത്തിയും പാർട്ടി സ്ര്രവങ്ങളിലൂടെ അടുപ്പിച്ചും മയക്കുമരുന്ന് വ്യാപനത്തിൽ പങ്കാളിയായിരുന്നു.

സിനിമാ താരങ്ങൾ, സോഷ്യൽ മീഡിയാ ഫെയിംസുമുൾപ്പെടെ ചിലർക്ക് മയക്കുമരുന്ന് എത്തിക്കപ്പെട്ടതായി സംശയിക്കപ്പെടുന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേർ അന്വേഷണത്തിലായേക്കും. പോലീസ് ഈ വിവരങ്ങൾ ഗൗരവത്തോടെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

റിൻസിയുടെ മൊഴികൾ അന്വേഷണത്തിന് പുതിയ ദിശ നൽകുമെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. കൂടാതെ, സിനിമാ മേഖലയിലേയ്ക്കുള്ള ഡ്രഗ് ബന്ധങ്ങൾ കൂടുതൽ പുറത്തു വരാൻ സാധ്യതയുള്ളതിനാൽ ഇത്തരത്തിലുള്ള കച്ചവടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments