ഓർത്തഡോക്‌സ് സമുദായത്തിന്റെ ആചാരങ്ങൾ ലംഘിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ഒഡീഷയിലെ യുവ ദമ്പതികൾക്ക് നേരെ ക്രൂരമായ നീചകൃത്യം. സമുദായ നേതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇരുവരെയും നുകത്തിൽ കെട്ടി, പൊതുസ്ഥലത്ത് നിലം ഉഴുകിപ്പിക്കുകയും അതിനുശേഷം നാടുകടത്തുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം ദേശീയ ശ്രദ്ധ നേടി. സമൂഹത്തിന്റെ സ്വാതന്ത്ര്യവും വ്യക്തിയുടെ തിരഞ്ഞെടുപ്പിന്റെ അവകാശവും കളഞ്ഞുകൊണ്ടുള്ള ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
യുവതിയും യുവാവും സ്വന്തം ഇഷ്ട്ടപ്രകാരം വിവാഹം കഴിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തിലും, ആചാര ലംഘനം എന്ന പേരിൽ ക്രൂരമായി സമീപിച്ച പൊതുസമൂഹത്തെയും നാട്ടുതല നേതാക്കളെയും കടുത്ത വിമർശനം നേരിടേണ്ടിവരികയാണ്.
അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മനുഷ്യാവകാശ സംഘടനകളും സാമൂഹിക പ്രവർത്തകരും സംഭവത്തിൽ നീതിക്കായി മുന്നോട്ട് വന്നിട്ടുണ്ട്. ഇത്തരം പാരമ്പര്യത്തിന്റെ മറവിലുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ ആവശ്യമാണ്.
