ഹരിയാനയിലെ സോണിപത്ത് ജില്ലയിലെ സ്വകാര്യ സ്കൂളിൽ വിദ്യാർത്ഥികൾ നടത്തിയ ആക്രമണത്തിൽ സ്കൂൾ പ്രിൻസിപ്പാൾ കൊല്ലപ്പെട്ടതായാണ് ഞെട്ടിക്കുന്ന വിവരം. പ്രിൻസിപ്പാൾ വിദ്യാർത്ഥികൾക്ക് മുടി മുറിക്കാൻ നിർദ്ദേശം നൽകിയതോടെയാണ് സംഭവത്തിന് തുടക്കം.
ഇത് പ്രകോപിതരായ കുറച്ച് വിദ്യാർത്ഥികൾ ചേർന്ന് കത്തി കൊണ്ടുവന്ന് ആക്രമണമാണു നടത്തിയത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്കെടുത്തെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ഉൾപ്പെട്ട കുട്ടികളെ പോലീസ് പിടികൂടിയിട്ടുണ്ട്.
മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചു; സംസ്‌കാരത്തിനിടെ കരച്ചൽ കൊണ്ട് ജീവൻ തെളിയിച്ച നവജാതശിശു
പ്രായപൂർത്തിയാകാത്ത കുട്ടികളാണ് പ്രതികളെന്ന് റിപ്പോർട്ടുകളുണ്ട്. ഈ സംഭവം വിദ്യാലയങ്ങളിലെ ശാസനാ രീതികളെയും വിദ്യാർത്ഥി മനോഭാവങ്ങളെയും കുറിച്ച് വലിയ ചർച്ചയ്ക്ക് ഇടയാക്കുന്നു.
