26 C
Kollam
Wednesday, October 15, 2025
HomeMost Viewedവിദ്യാർത്ഥിനികളുടെ വസ്ത്രം നീക്കി പരിശോധന; പ്രിൻസിപ്പലും പിയൂണും അറസ്റ്റിൽ

വിദ്യാർത്ഥിനികളുടെ വസ്ത്രം നീക്കി പരിശോധന; പ്രിൻസിപ്പലും പിയൂണും അറസ്റ്റിൽ

- Advertisement -

മഹാരാഷ്ട്രയിലെ താനെയിലെ ആർ.എസ്. ദാമാനി ഹൈസ്കൂളിൽ വിദ്യാർത്ഥിനികളെ വസ്ത്രം നീക്കി പരിശോധനക്ക് വിധേയരാക്കിയതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സ്‌കൂൾ ടോയ്‌ലറ്റിൽ രക്തക്കറ കണ്ടതിനെ തുടർന്നാണ് സംഭവം.

അഞ്ചാം ക്ലാസ്സിൽ നിന്ന് പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികളെ പ്രിൻസിപ്പലും വനിതാ പിയൂണുമാണ് നിരീക്ഷണത്തിലാക്കി പരിശോധിച്ചത്. കുട്ടികളെ രണ്ടായി തിരിച്ചു,ലൈംഗികമായി അപമാനിക്കുന്ന വിധത്തിൽ പരിശോധന നടത്തുകയായിരുന്നു.

ഇതിൽ ചിലർക്ക് ഗുരുതര മാനസിക ക്ഷതമുണ്ടായി. രക്ഷിതാക്കൾ സ്‌കൂളിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും, നടപടി ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ച , കുട്ടികളുടെ മറുപടികൾ എടുപ്പിച്ചശേഷം പോക്‌സോ നിയമപ്രകാരം കേസും രജിസ്റ്റർ ചെയ്തു.

പ്രിൻസിപ്പലിനെയും പിയൂണിനെയും അറസ്റ്റ് ചെയ്തു. നാല് അധ്യാപകരും രണ്ട് ട്രസ്റ്റികളുമെതിരെ അന്വേഷണം തുടരുകയാണ്. കുട്ടികളുടെ സ്വകാര്യതയും അവകാശങ്ങളും ലംഘിച്ച സംഭവത്തിന് ശക്തമായ നിയമനടപടികളുണ്ടാകണമെന്ന് കുട്ടികളുടെ അവകാശസംരക്ഷണ സംഘടനകൾ ആവശ്യപ്പെട്ടു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments