ന്യൂഡൽഹി പ്രശസ്ത യാത്രാ ബ്ലോഗറും യൂട്യൂബറുമായ കനിക ദേവ്രാണിക്ക് ട്രെയിനിൽ ഉണ്ടായ ദാരുണ അനുഭവം സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ബ്രഹ്മപുത്ര മെയിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് അപരിചിതനായ ഒരാൾ കനികയുടെ മുഖത്ത് ഒരു സ്‌പ്രേ തളിച്ചത്. . പിന്നീട് ഉണർന്നപ്പോൾ മൊബൈൽഫോൺ, പേഴ്‌സ്, വിലപ്പെട്ട രേഖകൾ തുടങ്ങിയവ എല്ലാം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി.
കനികയുടെ ഈ അനുഭവം ട്രെയിൻ സുരക്ഷയെ കുറിച്ചുള്ള ഗുരുതര ചോദ്യങ്ങൾ ഉന്നയിക്കുന്നു. നിത്യവും ലക്ഷക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ഇന്ത്യൻ റെയിൽവേയിൽ ഇങ്ങനെ അപകടങ്ങൾ നടക്കുന്നത് വലിയ ആശങ്കയാണ്. കനികയുടെ അനുഭവം പങ്കുവെച്ചതോടെ സമൂഹമാധ്യമങ്ങളിലുടനീളം വലിയ പിന്തുണ ഉയർന്നിരിക്കുകയാണ്.
സംഭവത്തിനെതിരെ റെയിൽവേ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുകയും ചെയ്യുന്നു. നിലവിൽ സംഭവത്തെക്കുറിച്ച് റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷിതമായ യാത്ര ഓരോ പൗരന്റെയും അവകാശമാണെന്ന ആവശ്യമാണ് സമൂഹം മുഴുവൻ മുന്നോട്ടുവയ്ക്കുന്നത്.
