25.4 C
Kollam
Monday, July 21, 2025
HomeMost Viewedകീം ഫലം ഉടൻ പ്രഖ്യാപിക്കും; മാർക്ക് ഏകീകരണ ഫോർമുലയ്ക്ക് അംഗീകാരം

കീം ഫലം ഉടൻ പ്രഖ്യാപിക്കും; മാർക്ക് ഏകീകരണ ഫോർമുലയ്ക്ക് അംഗീകാരം

- Advertisement -
- Advertisement - Description of image

കേരള എൻജിനിയറിങ്, ആഗ്രികൾച്ചർ, മെഡിക്കൽ പ്രവേശന പരീക്ഷയായ കീം (KEAM) പരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രവേശന കമ്മീഷൻ അറിയിച്ചു. 2025 ലെ പ്രവേശനത്തിനായുള്ള മാർക്ക് സമന്വയ ഫോർമുലയ്ക്ക് സർക്കാർ അനുമതി നൽകിയതോടെയാണ് ഫല പ്രഖ്യാപന നടപടികൾ .

പ്ലസ് ടു പരീക്ഷയിൽ നേടിയ മാർക്കും കീം പരീക്ഷ മാർക്കും സംയോജിപ്പിച്ചാണ് അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഈ ഏകീകരണ മാതൃക വിദ്യാർത്ഥികൾക്ക് കൂടുതൽ നീതിയോടെ മാർക്ക് ഉൾപ്പെടുത്താൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഡാറ്റാ പ്രോസസിംഗും, പ്ലസ് ടു മാർക്കുകളുടെ സാധുത ഉറപ്പാക്കുന്നതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്.

വർഷംതോറും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കീം പരീക്ഷയുടെ ഫലങ്ങൾ മെഡിക്കൽ, എൻജിനിയറിങ്, ഫാർമസി തുടങ്ങിയ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾക്ക് തുടക്കമാകും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments