26.6 C
Kollam
Friday, October 17, 2025
HomeMost Viewedചോർന്നൊലിച്ച് ദില്ലി വന്ദേ ഭാരത്; സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ പ്രതികരണവുമായി റെയിൽവെ

ചോർന്നൊലിച്ച് ദില്ലി വന്ദേ ഭാരത്; സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ പ്രതികരണവുമായി റെയിൽവെ

- Advertisement -

ദില്ലിയിൽ നിന്നുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിന്റെ കൂൾറെന്റ് ലീക്കായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത വിമർശനങ്ങൾ ഉയർന്നു. ടോയ്ലറ്റിനടുത്ത് നിന്ന് വെള്ളം ചോർന്നൊഴുകുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

ട്രെയിനിന്റെ ശുചിത്വത്തെയും നിർമ്മാണ ഗുണനിലവാരത്തെയും കുറിച്ചുള്ള ചോദ്യങ്ങളാണ് ഇത് മുന്നോട്ട് വച്ചത്. സംഭവത്തിൽ പ്രതികരണവുമായി റെയിൽവെ രംഗത്തെത്തി. പൈപ്പിൽ ഉണ്ടായ ചെറിയ തകരാറാണ് ചോർച്ചയ്ക്ക് കാരണമായതെന്നും, ഉടൻ തന്നെ പരിഹരിച്ചതായും റെയിൽവെ അറിയിച്ചു.

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകൾക്ക് ശരിയായ പ്രതികരണം


യാത്രക്കാരുടെ സുരക്ഷയെയും സൗകര്യങ്ങളെയും പ്രധാനമായി കണക്കിലെടുത്താണ് വന്ദേ ഭാരത് ട്രെയിനുകൾ പദ്ധതിപ്രകാരം നടപ്പിലാക്കിയതെന്നും, ഇത്തരമൊരു ചിന്താജനകമായ സംഭവം ആവർത്തിക്കാതിരിക്കാനായി കൂടുതൽ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവെ വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments