27.5 C
Kollam
Sunday, September 14, 2025
HomeMost Viewedഇറാനിൽ ശക്തമായ ഭൂചലനം; ആണവ പരീക്ഷണത്തിന് സാധ്യതയെന്ന് സംശയം

ഇറാനിൽ ശക്തമായ ഭൂചലനം; ആണവ പരീക്ഷണത്തിന് സാധ്യതയെന്ന് സംശയം

- Advertisement -
- Advertisement - Description of image

ഇറാനിലെ സംഘർഷപരിപാടികൾക്കിടെ 10 കിലോമീറ്റർ താഴ്ചയിൽ ഉണ്ടായ ശക്തമായ ഭൂചലനം വൻ ആശങ്കയുയർത്തിയിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 5.5 തീവ്രതയുള്ള പ്രകമ്പനം ചില പ്രദേശങ്ങളിൽ പെട്രോളിയം സ്ഥാപനങ്ങൾക്കടുത്തും ആണവ കേന്ദ്രങ്ങള്ക്കടുത്തുമാണ് അനുഭവപ്പെട്ടത്.ഈ സാഹചര്യത്തിൽ ഇത് സാധാരണ ഭൂചലനമല്ല, ആണവ പരീക്ഷണമായിരുന്നേക്കാമെന്ന ആശങ്കയാണ് വിദേശ മാധ്യമങ്ങളും നിരീക്ഷകരും ഉയർത്തുന്നത്.

ഇറാനിൽ ഇതുവരെ സംഭവത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ലെങ്കിലും, സംഭവസ്ഥലത്തിനടുത്തുള്ള പ്രദേശങ്ങളിൽ സൈനിക സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. പ്രദേശവാസികൾ ഭീതിയിലാണ്, കൂടാതെ ആഗോള തലത്തിലും ഈ സംഭവത്തിന് പശ്ചാത്തലമായ ആണവ പ്രതിസന്ധി വീണ്ടും ചർച്ചയിലാകുകയാണ്.

വാൽപ്പാറയിൽ പുലി പിടിച്ച നാലര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പകുതി ഭക്ഷിച്ച നിലയിൽ


യുഎൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ട്. പ്രശ്നപരിഹാരത്തിന് കൂടുതല്‍ സുതാര്യതയും തുറന്ന പ്രതികരണവുമാണ് ആവശ്യം എന്നതാണ് ആഗോള അഭിപ്രായം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments