27.5 C
Kollam
Friday, October 17, 2025
HomeNewsശശി തരൂര്‍ ദേശീയതയ്ക്ക് അനുകൂലമായി നിലകൊള്ളുന്നു; അത് അനിവാര്യമായ മാറ്റമാണെന്ന് സുരേഷ് ഗോപി

ശശി തരൂര്‍ ദേശീയതയ്ക്ക് അനുകൂലമായി നിലകൊള്ളുന്നു; അത് അനിവാര്യമായ മാറ്റമാണെന്ന് സുരേഷ് ഗോപി

- Advertisement -

ശശി തരൂര്‍ കാലങ്ങളായി ദേശീയതയോടുള്ള അനുകൂല നിലപാടിലാണ് നിലകൊണ്ടുവരുന്നത് എന്ന് ബിജെപി നേതാവും എംപിയുമായ സുരേഷ് ഗോപി പറഞ്ഞു. ഇന്ത്യയുടെ സാംസ്‌കാരിക ഭദ്രത എന്നിവയെ കുറിച്ചുള്ള തരൂരിന്റെ നിലപാടുകൾ ദേശീയാഭിമാനത്തിന്റെ ഭാഗമാണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. “അത് അദ്ദേഹത്തിൽ സംഭവിച്ച ഒരു മാറ്റമാണ്, അതും അനിവാര്യമായ മാറ്റം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുവരെ രാഷ്ട്രീയമായി നിലനിന്ന വൈവിധ്യങ്ങളിനപ്പുറം, ദേശീയതയോടുള്ളസമീപനത്തിൽ തരൂരിന്റെ സ്ഥാനം ശ്രദ്ധേയമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. രാജ്യത്തിനുവേണ്ടിയുള്ള പൊതുതാൽപര്യങ്ങൾ മുൻനിർത്തിയുള്ള തരൂരിന്റെ നിലപാട് ഇപ്പോഴത്തെ രാഷ്ട്രീയ ചർച്ചകൾക്കും ഭാവിയിലേക്കുള്ള രാഷ്ട്രീയ ചുവടുവെയ്പ്പുകൾക്കും പ്രാധാന്യമുള്ളതായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments