“വനിതാ ക്രിക്കറ്റിൽ മത്സരിക്കാൻ ട്രാൻസ് വ്യക്തികൾക്കും അവസരം ഉറപ്പാക്കണം” അതിന്റെ ആവശ്യവുമായി മുൻ ഇന്ത്യൻ താരം അനായ കുമാരി രംഗത്ത്. എല്ലാ ട്രാൻസ് വ്യക്തികളെയും ഉൾപ്പെടുത്തി ക്രിക്കറ്റ് ഫീൽഡിലേക്കു കൊണ്ടുവരാൻ BCCI കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് അനായ ആവശ്യപ്പെട്ടു.
ക്രിക്കറ്റിന്റെ ലിംഗപരമായ നിർവ്വചനങ്ങൾ വീണ്ടും പരിശോധിക്കേണ്ട സമയമാണിതെന്നും, ട്രാൻസ് വനിതകൾക്കും തങ്ങളുടെ കഴിവ് തെളിയിക്കാൻ സമതുല്യ വേദിയൊരുക്കണമെന്നും അനായ പറഞ്ഞു. ചില രാജ്യങ്ങൾ ഇതിനകം തന്നെ ട്രാൻസ് വ്യക്തികൾക്ക് കായികമേഖലയിൽ ഉൾപ്പെടാനുള്ള വഴി തുറന്നിട്ടുണ്ടെന്നും, ഇന്ത്യയും അതിലേക്കു നീങ്ങേണ്ടതിന്റെ ആവശ്യകത അതീവ ഗുരുതരമാണെന്നും കൂട്ടിച്ചേർത്തു.
ഇറാൻ-ഇസ്രായേൽ തമ്മിൽ മിസൈൽ ഏറ്റുമുട്ടൽ; ലക്ഷ്യം ആശുപതിയെന്ന് ഇസ്രായേൽ
BCCI ഇതുവരെ ഇത്തരം ആവശ്യങ്ങളിൽ പ്രതികരിച്ചിട്ടില്ലെങ്കിലും, സാമൂഹികമാധ്യമങ്ങളിലും ലൈംഗിക വ്യക്തിത്വ പരിരക്ഷാ വേദികളിലും അനായയുടെ ആവശ്യം വലിയ പിന്തുണയോടെയാണ് സ്വീകരിക്കപ്പെട്ടത്.
