28.9 C
Kollam
Wednesday, March 11, 2026
HomeNewsCrimeഹോട്ടലിൽ മോഷ്‌ടിക്കാനെത്തി ഓംലറ്റടിച്ചു ബീഫും ചൂടാക്കി കഴിച്ചു; ഒടുവിൽ കള്ളൻ പിടിയിൽ

ഹോട്ടലിൽ മോഷ്‌ടിക്കാനെത്തി ഓംലറ്റടിച്ചു ബീഫും ചൂടാക്കി കഴിച്ചു; ഒടുവിൽ കള്ളൻ പിടിയിൽ

- Advertisement -

പാലക്കാട് ചന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന മൂൺ സിറ്റി ഹോട്ടലിൽ മോഷണത്തിനായി കയറിയ കള്ളൻ ആദ്യം ചെയ്തത് ഓംലറ്റ് തയ്യാറാക്കി പിന്നെ ഫ്രീസറിൽ നിന്ന് എടുത്ത ബീഫും ചൂടാക്കി കഴിച്ചു. അതിനുശേഷം ക്യാഷ് കൗണ്ടറിൽ നിന്നും പണവും സാധനങ്ങളും മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. ഹോട്ടലുടമ പുലർച്ചെ തുറക്കാനെത്തിയപ്പോൾ കള്ളനെ അകത്ത് കണ്ടെത്തുകയായിരുന്നു.

വിവാഹം കഴിഞ്ഞ് 36 ദിവസത്തിനകം ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തി; ജാർഖണ്ഡിൽ യുവതി അറസ്റ്റിൽ


ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ കള്ളൻ ഓമ്ലറ്റ് തയ്യാറാക്കുന്നതും ഭക്ഷണം കഴിക്കുന്നതും വ്യക്തമായതോടെ, സംഭവത്തിൽ മുഴുവൻ വിവരങ്ങളും പൊലീസിന് ലഭിച്ചു. ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇമോഷണ കുറ്റത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി. ഈ അപൂർവ മോഷണക്കേസിന്റെ സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments