ന്യൂഡൽഹി, 150 പുതിയ ട്രെയിനുകൾ . 100 പുതിയ മെമു (MEMU) ട്രെയിനുകളും, 50 നാമോ ഭാരത് ട്രെയിനുകളുമാണ് ഇന്ത്യയുടെ വിവിധ മേഖലകളിലേക്കായി സേവനം തുടങ്ങുന്നത്. പ്രധാനമായും ചെറിയ ദൂരയാത്രകൾക്കുള്ള സൗകര്യപ്രദമായ സേവനമാണ് മെമു ട്രെയിനുകൾ നൽകുന്നത്. അതേസമയം, സെമി-ഹൈസ്പീഡ് സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന നാമോ ഭാരത് ട്രെയിനുകൾ നഗരങ്ങൾക്കിടയിലെ തത്സമയ ഗതാഗതം വിപ്ലവാത്മകമാക്കാനാണ് ലക്ഷ്യം.
ഒമാനിൽ അനാചാര പ്രവർത്തനങ്ങളിൽ പങ്കെടുത്തെന്നാരോപണം; 47 പ്രവാസി സ്ത്രീകൾ അറസ്റ്റിൽ
കൂടുതൽ വേഗത, സുരക്ഷ, ക്ലീൻ എനർജി സംവിധാനം, കംഫർട്ട് എന്നിവയെ മുൻനിരയിൽ നിർത്തിയാണ് പുതിയ ട്രെയിനുകൾ ഡിസൈൻ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന ദൗത്യങ്ങൾക്കുള്ള പിന്തുണയും ഈ പദ്ധതിയുടെ ഭാഗമായി കാണപ്പെടുന്നു. അടുത്തിടെ രാജ്യത്ത് ആരംഭിച്ച വിവിധ ആധുനിക റെയിൽ പദ്ധതികളുടെ തുടർച്ചയായും ഈ പ്രഖ്യാപനം എത്തുന്നു.
