25 C
Kollam
Friday, August 29, 2025
HomeNewsCrimeഒഡിഷയിലെ ബീച്ചിൽ 20കാരിയെ പീഡിപ്പിച്ച സംഭവം; പത്ത് പ്രതികളിൽ നാലുപേർ പ്രായപൂർത്തിയാകാത്തവർ

ഒഡിഷയിലെ ബീച്ചിൽ 20കാരിയെ പീഡിപ്പിച്ച സംഭവം; പത്ത് പ്രതികളിൽ നാലുപേർ പ്രായപൂർത്തിയാകാത്തവർ

- Advertisement -
- Advertisement - Description of image

ഒഡിഷയിലെ ഗഞ്ജാം ജില്ലയിലെ ഗോപാൽപുര്‍ ബീച്ചിൽ 20 വയസ്സുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ പത്ത് അംഗസംഘം പീഡിപ്പിച്ചതായി പുറത്ത് വന്നിരിക്കുന്ന വാർത്ത നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രി 9.30ന് സംഭവിച്ച ഈ സംഘപീഡനത്തിൽ പ്രതികളായ പത്തുപേരിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പ്രതികളിൽ ചിലർക്കു മുമ്പ് ക്രിമിനൽ ചരിത്രമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഒഡിഷ മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. കേസിന്റെ ഭീകരത കണക്കിലെടുത്ത് ദേശീയ വനിതാ കമ്മീഷനും ഇടപെട്ടു. ഉടൻ തന്നെ പൊലീസ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

അഞ്ചാം തവണയും മാറ്റം; ആക്സിയം 4 വിക്ഷേപണം വീണ്ടും നീട്ടി


സംഭവസ്ഥലമായ ബീച്ചിൽ ടൂറിസ്റ്റ് പോലീസിന്റെ കുറവ്, സുരക്ഷാ മുൻകരുതലുകളുടെ അഭാവം തുടങ്ങിയവയും വിമർശനങ്ങൾക്ക് വിധേയമാകുന്നുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments