കൊച്ചിയിൽ നിന്നു ഡെൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായതിനെ തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിമാനം നാഗ്പൂരിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.
6E 2706 എന്ന നമ്പരിലുള്ള വിമാനത്തിൽ 170-ലധികം യാത്രക്കാർ ഉണ്ടായിരുന്നു. Muscat- Kochi-Delhi റൂട്ടിലായിരുന്ന ഈ വിമാനത്തിന് ഇമെയിൽ വഴി ലഭിച്ച ഭീഷണിയെത്തുടർന്ന് ഉദ്യോഗസ്ഥർ തുടർനടപടികൾക്ക് തയ്യാറായി.
ഇന്ധനം നിറക്കുമ്പോൾ പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടു; യുവതി പമ്പ് ജീവനക്കാരനെ തോക്കുച്ചൂണ്ടി ഭീഷണി
യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയ ശേഷം വിമാനത്തിൽ പരിശോധന നടത്തി, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
