കേരളത്തിൽ മഴയുടെ ഭീകരത തുടരുകയാണ്ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) ഇന്ന് (ജൂൺ 14) കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതോടൊപ്പം പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടാണ് നിലവിലുള്ളത്.
നിലമ്പൂരിൽ ഷാഫിയുടെയും രാഹുലിന്റെയും കാറിൽ പൊലീസ് പരിശോധന; ട്രോളി ബാഗ് വിവാദത്തിൽ രാഷ്ട്രീയ ചൂട്
കടൽക്ഷോഭം ശക്തമായതിനാൽ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും പൊതുജനാരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
