നടിയും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയ്ക്കെതിരേ മുൻ ജീവനക്കാർ ഉയർത്തിയ സാമ്പത്തിക തട്ടിപ്പാരോപണങ്ങളിൽ കൂടുതല്‍ തെളിവുകളുടെ അഭാവം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരാതിയിൽ വലിയ കഴമ്പില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പരാതികൾ നൽകിയ യുവതികൾ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ തെളിവുകൾ സമർപ്പിച്ചിട്ടില്ലെന്നും, വിശദമായ മൊഴികൾ നൽകുന്നതിനായി അവർ പൊലീസിന് മുന്നിൽ ഹാജരാകണമെന്നും അറിയിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ടും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടും പൊലീസ് കൂടുതൽ തെളിവുകൾ തേടുന്നുണ്ട്.
