ഇന്ത്യയുടെ ഏറ്റവും സമ്പന്നനായ വ്യവസായിയായ മുകേഷ് അംബാനി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയ മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജിക്ക് (ICT) ‘ഗുരുദക്ഷിണ’യായി 151 കോടി രൂപ സംഭാവനയായി നൽകി. വിദ്യാഭ്യാസം ജീവിതത്തെ മാറ്റിമറിക്കുന്ന ശക്തിയാണെന്ന വിശ്വാസത്തിലാണ് ഈ വലിയ സംഭാവന നല്‍കിയതെന്ന് അംബാനി പറഞ്ഞു.
മഥുരയിൽ ക്ഷേത്രത്തിൽ കുരങ്ങിന്റെ കവർച്ച; ഭക്തന്റെ 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ തട്ടിയെടുത്തു
വിദ്യാർത്ഥികൾക്കും ഗവേഷണ പദ്ധതികൾക്കും ഉപയോഗിക്കാൻ ഈ തുക വിനിയോഗിക്കുമെന്നും, നിലവിലുള്ള അധ്യയന-അധ്യാപന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകരമാകുമെന്നും കോളേജ് അധികൃതർ അറിയിച്ചു. ഈ നടപടിയെ സമൂഹം മുഴുവനും അഭിനന്ദനത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
