26 C
Kollam
Wednesday, October 15, 2025
HomeNewsകഞ്ചാവ് കേസ്; യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെ ഏഴുപേരെ കുറ്റപത്രത്തിൽ നിന്ന്...

കഞ്ചാവ് കേസ്; യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെ ഏഴുപേരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി

- Advertisement -

2024 ഡിസംബർ 28-ന് ആലപ്പുഴ തകഴിയിൽ നടന്ന കഞ്ചാവ് കേസിൽ, സി.പി.എം എംഎൽഎ യു. പ്രതിഭയുടെ മകൻ കനിവ് ഉൾപ്പെടെ ഒൻപത് പേരെ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

എന്നാൽ, അമ്പലപ്പുഴ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ, കനിവ് ഉൾപ്പെടെയുള്ള ഏഴുപേരെ കേസിൽ നിന്ന് ഒഴിവാക്കിയതായി എക്സൈസ് വകുപ്പ് അറിയിച്ചു. ഇവർക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് തെളിവുകളില്ലെന്നും, ശാസ്ത്രീയ പരിശോധനകളും സാക്ഷിമൊഴികളും ഇല്ലാത്തതിനാൽ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിഎന്നുംമാണ് പറയുന്നു .

കേസിന്റെ തുടക്കത്തിൽ തന്നെ യു. പ്രതിഭ എംഎൽഎ, തന്റെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും, കേസ് വ്യാജമാണെന്നുമുള്ള ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനുശേഷം, കേസ് കുട്ടനാട് എക്സൈസ് റേഞ്ചിൽ നിന്ന് എക്സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലേക്ക് മാറ്റുകയും, വിശദമായ അന്വേഷണം നടത്തുകയും ചെയ്തു .

ഈ കേസിൽ, കനിവ് ഉൾപ്പെടെയുള്ള ഏഴുപേരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതോടെ, ഇപ്പോൾ രണ്ട് പ്രതികൾ മാത്രമാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments