ജമ്മു കാശ്മീരിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനകളുടെ ആസൂത്രിത പ്രവർത്തനങ്ങൾ തടയുന്നതിനായി ദേശീയ അന്വേഷണ ഏജൻസി (NIA) ജൂൺ 5-ന് 32 ഇടങ്ങളിൽ ഏകകാലത്ത് റെയ്ഡുകൾ നടത്തി. ലഷ്‌കർ-എ-തോയ്ബ, ജൈഷ്-എ-മൊഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ സംഘടനകളുടെ പുതിയ ശാഖകളായി രൂപം കൊണ്ടിരിക്കുന്ന ഗ്രൂപ്പുകൾക്കെതിരെ നടപടിയാണിത്.
ഡ്രോൺ വഴി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും എത്തിക്കുന്നത് ഉൾപ്പെടെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ വിവിധ ജില്ലകളിലെ ആൾക്കാർക്ക് പങ്കാളിത്തമുണ്ടെന്ന സൂചനയെ തുടർന്ന് അന്വേഷണം ശക്തമാക്കിയതായി എൻഐഎ അറിയിച്ചു.
