മലയാളത്തിലെ വിജയകരമായ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ചുറ്റിപ്പറ്റിയ സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും സഹനിർമ്മാതാവുമായ സൗബിൻ ഷാഹിറിന്പൊലീസ് നോട്ടീസ് നൽകി. ആലപ്പുഴയിലെ ബിസിനസ്സുകാരൻ സിറാജ് ഹമീദ് നൽകിയ പരാതിയിലാണ് കേസ്.
സിനിമയിൽ 7 കോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതം ലഭിച്ചില്ലെന്നാണ് പ്രധാന ആരോപണം. ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്ന്, ജൂൺ 5-ന് മാരാട് പൊലീസ് സൗബിന് നോട്ടീസ് അയച്ചു. അടുത്ത ദിവസങ്ങളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടതുണ്ട്.
ഈ കേസിൽ ആദായനികുതി വകുപ്പ് നേരത്തെ റെയ്ഡും നടത്തി. കേസിന്റെ തുടർനടപടികൾ ഇപ്പോൾ കൂടുതൽ പ്രാധാന്യത്തോടെ മുന്നോട്ടുപോകും എന്ന് പൊലീസ് വ്യക്തമാക്കി.
