തായ്ലാൻഡിലെ താമസാറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫിഫ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ, ഇന്ത്യ 2-0 എന്ന സ്കോറിന് തായ്ലാൻഡിനോട് പരാജയപ്പെട്ടു. ബെൻ ഡേവിസ് (Ben Davis) 12-ാം മിനിറ്റിലും പോറാമെറ്റ് അർജ്വിലായ് (Poramet Arjvilai) 65-ാം മിനിറ്റിലും നേടിയ ഗോളുകളാണ് തായ്ലാൻഡിന്റെ വിജയത്തിന് വഴിയൊരുക്കിയത് .
ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി നടന്ന ഈ മത്സരം, ടീമിന്റെ പ്രകടനത്തിൽ ആശങ്കകൾ ഉയർത്തുന്നു. ഇന്ത്യൻ ടീമിന്റെ ആക്രമണവും പ്രതിരോധവും പ്രതീക്ഷകൾക്ക് താഴെയായിരുന്നു, ഇത് പരിശീലനത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്നു .
