28.1 C
Kollam
Wednesday, January 28, 2026
HomeMost Viewedപിറവത്ത് പ്ലസ് ടു വിദ്യാർത്ഥി കാണാതായി; അന്വേഷണം ഊർജിതം

പിറവത്ത് പ്ലസ് ടു വിദ്യാർത്ഥി കാണാതായി; അന്വേഷണം ഊർജിതം

- Advertisement -

എറണാകുളം പിറവത്ത് പ്ലസ് ടു വിദ്യാർത്ഥിയായ അർജുൻ രഘു കാണാതായതായി റിപ്പോർട്ടുകൾ പറയുന്നു. ഓണക്കൂർ സ്വദേശിയായ അർജുൻ, പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അർജുൻ വൈകിട്ട് തിരിച്ചെത്തിയില്ല. വീട്ടിൽനിന്ന് ഏകദേശം 1.5 കിലോമീറ്റർ അർജുൻ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും, അതിനു ശേഷം എവിടേക്കു പോയി എന്നതിൽ വ്യക്തതയില്ല.

അർജുൻ സ്കൂളിലെത്തിയിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വീട്ടിൽ യാതൊരു വിധ പ്രശ്നങ്ങളുമില്ലെന്നും, പ്ലസ് വൺ പരീക്ഷാഫലം വന്നതിനു പിന്നാലെ അർജുൻ അസ്വസ്ഥനായിരുന്നോ എന്നതിൽ വ്യക്തതയില്ലെന്നും പൊലീസ് അറിയിച്ചു.

പിറവം പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. അർജുനിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9496976421, 9846681309 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments