25.4 C
Kollam
Friday, August 29, 2025
HomeMost Viewedകേരളത്തിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്നു; ആരോഗ്യവകുപ്പ് പുതിയ മാർഗനിർദേശം പുറത്തിറക്കി

കേരളത്തിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്നു; ആരോഗ്യവകുപ്പ് പുതിയ മാർഗനിർദേശം പുറത്തിറക്കി

- Advertisement -
- Advertisement - Description of image

കേരളത്തിൽ വീണ്ടും കോവിഡ്-19 രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി. മെയ് മാസത്തിൽ മാത്രം സംസ്ഥാനത്ത് 1300-ലധികം സജീവ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് അധികൃതർ നിയന്ത്രണ നടപടികൾ ശക്തമാക്കുന്നത്. രോഗലക്ഷണമുള്ളവർക്ക് മാസ്‌ക് നിർബന്ധമാക്കുന്നതിനൊപ്പം, ആശുപത്രികളിലും മറ്റ് പൊതു ഇടങ്ങളിലും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യമന്ത്രി വീണാ ജോർജ് കോവിഡ് പടർന്നുവരുന്ന പശ്ചാത്തലത്തിൽ യോഗം ചേർത്ത് അവലോകനം നടത്തിയിട്ടുണ്ട്. ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധനയ്ക്ക് വിധേയരാവണമെന്നും നിർദേശിച്ചിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments