25.6 C
Kollam
Friday, October 17, 2025
HomeMost Viewedകോഹ്‌ലിയുടെ പബ്ബ് വീണ്ടും വിവാദത്തിൽ; സ്മോക്കിംഗ് ഏരിയ ഇല്ലാത്തതിന് കേസ് രജിസ്റ്റർ ചെയ്തു

കോഹ്‌ലിയുടെ പബ്ബ് വീണ്ടും വിവാദത്തിൽ; സ്മോക്കിംഗ് ഏരിയ ഇല്ലാത്തതിന് കേസ് രജിസ്റ്റർ ചെയ്തു

- Advertisement -

ബെംഗളൂരുവിൽ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള ‘One8 Commune’ പബ്ബ് വീണ്ടും വിവാദത്തിലേക്ക്. ഈ പബ്ബിൽ നിയമാനുസൃതമായ സ്മോക്കിംഗ് ഏരിയ ഇല്ലെന്ന കണ്ടെത്തലിനെത്തുടർന്ന് പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്തു.പുതിയ നിയമം അനുസരിച്ച് പബ്ബുകൾക്ക് പ്രത്യേകം സ്മോക്കിംഗ് ഏരിയ നിർബന്ധമാണ്, അതിനും എതിരാണ് ഇവിടെയുള്ള സാഹചര്യമെന്നാണ് റിപ്പോർട്ട്.

പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. പബ്ബ് മാനേജ്മെന്റിനെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.ഇതിനോടൊപ്പം തന്നെ, കോഹ്‌ലിയുടെ സ്ഥാപനത്തിന് നേരെയുള്ള സമൂഹമാധ്യമ വിമർശനങ്ങളും ശക്തമാകുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments