25.1 C
Kollam
Monday, July 21, 2025
HomeMost Viewedമംഗളൂരുവിൽ മണ്ണിടിച്ചിലിൽ രണ്ട് കുഞ്ഞുങ്ങൾ മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ

മംഗളൂരുവിൽ മണ്ണിടിച്ചിലിൽ രണ്ട് കുഞ്ഞുങ്ങൾ മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ

- Advertisement -
- Advertisement - Description of image

കർണാടകയിലെ മംഗളൂരുവിൽ ഞെട്ടിക്കുന്നൊരു അപകടമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീടിന്റെ ഭിത്തികൾ തകർന്നുവീണതോടെ അതിനുള്ളിൽ കുടുങ്ങിയ രണ്ട് കുഞ്ഞുങ്ങൾ ദുർഭാഗ്യവശാൽ മരിച്ചു. കുട്ടികളുടെ അമ്മ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്, .

അപകടം സംഭവിച്ചത് മംഗളൂരുവിലെ ഹളേങ്ങാടി ഗ്രാമത്തിലാണ്. ശക്തമായ മഴക്കിടെ വീടിന്റെ പിന്നിലെ മണ്ണ് ഇടിഞ്ഞുവീണ് ദുരന്തം സംഭവിച്ചത്. രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. അമ്മയെ ഉടൻ പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മഴക്കാലം ആരംഭിച്ച സാഹചര്യത്തിൽ മണ്ണിടിച്ചിലുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി സംസ്ഥാന സർക്കാർ ദുരിതാശ്വാസ നടപടികൾ ആരംഭിച്ചിട്ടുണ്ട്

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments