25.8 C
Kollam
Wednesday, July 16, 2025
HomeNewsCrimeഭർത്താവിനെ വെടിവെച്ചുകൊന്ന കേസിൽ ; ബിജെപി നേതാവ് മിനി നമ്പ്യാർക്ക് ജാമ്യം ലഭിച്ചു

ഭർത്താവിനെ വെടിവെച്ചുകൊന്ന കേസിൽ ; ബിജെപി നേതാവ് മിനി നമ്പ്യാർക്ക് ജാമ്യം ലഭിച്ചു

- Advertisement -
- Advertisement - Description of image

കണ്ണൂർ പയ്യന്നൂരിൽ ഭർത്താവായ ഓട്ടോ ഡ്രൈവർ കെ.കെ. രാധാകൃഷ്ണനെ വെടിവെച്ച് കൊന്ന സംഭവത്തിൽ അറസ്റ്റിലായ ഭാര്യയും ബിജെപി നേതാവുമായ മിനി നമ്പ്യാർക്ക് തലശ്ശേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കേസിൽ ഗൂഢാലോചനയിലൂടെയും സാക്ഷ്യങ്ങൾ മായ്ച്ച ശ്രമത്തിലൂടെയും പ്രതിചേർക്കപ്പെട്ട മിനി, കൊലപാതകത്തിനു ശേഷം മുഖ്യപ്രതി എൻ.കെ. സന്തോഷുമായി നിരന്തരം ബന്ധത്തിൽ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

2025 മാർച്ച് 20ന് രാധാകൃഷ്ണനെ വീട്ടിൽ വച്ച് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് മറ്റൊരാളിൽ നിന്നാണ് നൽകിയത് എന്നും അന്വേഷണത്തിൽ വ്യക്തമായി. ആദ്യഘട്ടത്തിൽ രാജ്യം ഉറ്റുനോക്കിയ ഈ കേസ് രാഷ്ട്രീയ പ്രാധാന്യവും സാമൂഹിക ചര്‍ച്ചകളും ഉയർത്തിയിരുന്നു. ഇപ്പോൾ മിനിക്ക് ജാമ്യം ലഭിച്ചതോടെ കേസ് പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments