25.9 C
Kollam
Friday, October 17, 2025
HomeMost Viewedമലപ്പുറത്ത് ബസിന് മുകളിൽ ആൽമരം വീണ ദുരന്തം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

മലപ്പുറത്ത് ബസിന് മുകളിൽ ആൽമരം വീണ ദുരന്തം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

- Advertisement -

മലപ്പുറം ജില്ലയിൽ വണ്ടൂരിൽ സംസ്ഥാനപാതയിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുകളിൽ കൂറ്റൻ ആൽമരം വീണ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി കെ. അതുൽദേവ് (19) മരിച്ചു. മമ്പാട് തെക്കുംപാടം കുറുങ്കാട്ടിൽ ശ്രീമാനിവാസിൽ മുരളിയുടെയും താരയുടെയും മകനായ അതുൽദേവ്, മൂർക്കനാട് ഐടിഐയിലെ വിദ്യാർത്ഥിയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് 4.30ന് വണ്ടൂർ-പൊറൂർ പുളിയക്കോട് ഭാഗത്ത് ബസിന്റെ പിൻവശത്ത് ആൽമരം വീണു. അതുൽദേവ് സീറ്റിനിടയിൽ കുടുങ്ങി, അരമണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. ആദ്യമായി വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും, ബുധനാഴ്ച രാത്രി 10.30ന് മരിച്ചു .

അപകടത്തിൽ ബസിന്റെ പിൻവശം തകർന്നിരുന്നു. മറ്റ് യാത്രക്കാർക്ക് ചെറിയ പരിക്കുകൾ മാത്രമാണ് ഉണ്ടായത്. സംഭവസ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടു, പിന്നീട് മരം നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments