25.4 C
Kollam
Wednesday, July 23, 2025
HomeMost Viewedതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊറോണ വകഭേദം NB.1.8.1 കണ്ടെത്തിയതോടെ ; ലോക്ഡൗൺ വീണ്ടും വരുമോ?

തീവ്ര വ്യാപനശേഷിയുള്ള പുതിയ കൊറോണ വകഭേദം NB.1.8.1 കണ്ടെത്തിയതോടെ ; ലോക്ഡൗൺ വീണ്ടും വരുമോ?

- Advertisement -
- Advertisement - Description of image

അമേരിക്കയിൽ കണ്ടെത്തിയ NB.1.8.1 എന്ന പുതിയ കൊറോണ വകഭേദം കോവിഡ് ഭീതിയെ വീണ്ടും ഉയർത്തുകയാണ്. ചൈനയിൽ ഗുരുതരമായ രോഗവ്യാപനത്തിന് കാരണംയായ ഈ വകഭേദം, അമേരിക്കയിൽ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിലും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. കൂടുതൽ പടരാൻ ശേഷിയുള്ളതും മുൻ രോഗലക്ഷണങ്ങളോടുള്ള സാമ്യവും ഈ വകഭേദത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു.

നിലവിലെ വിവരങ്ങൾ പ്രകാരം NB.1.8.1 വകഭേദം ഗുരുതരമായ രോഗാവസ്ഥ ഉണ്ടാക്കുന്നില്ലെങ്കിലും, അതിന്റെ വ്യാപനശേഷി അധികമാകുന്നത് ആരോഗ്യ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. വാക്സിനിന്റെ പ്രതിരോധശേഷിയേക്കുറിച്ചും കൂടുതൽ പഠനങ്ങൾ നടത്തുകയാണ്. ലോക്ഡൗണിനേക്കുറിച്ചുള്ള സാധ്യതകൾ ഇപ്പോൾ നിലനിൽക്കുന്നില്ലെങ്കിലും, സമൂഹവ്യാപനം രൂക്ഷമായാൽ നിയന്ത്രണങ്ങൾ ശക്തമാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments