വേളമാന്നൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൻ്റെ ആറാം വാർഷികത്തിൻ്റെ ഭാഗമായി 20 ഗോത്രവർഗ്ഗ യുവതി യുവാക്കളുടെ വിവാഹം നടന്നു. വധു വരൻ മാരെയും അവരുടെ ബന്ധുമിത്രാദികളെയും വേളമാന്നൂർ ജംഗ്ഷനിൽ നിന്നും വാദ്യമേള അകമ്പടിയോടെ വിവാഹ വേദിയായ സ്നേഹാശ്രമം ആഡിറ്റോറിയത്തിലേക്ക് ആനയിച്ചു.
