27.8 C
Kollam
Thursday, June 26, 2025
HomeMost Viewedലാപ്‌ടോപ്പ് ഓർഡർ ചെയ്‌തു കിട്ടിയത് മാർബിൾ കല്ല്; ആമസോണിൽ നിന്ന് ഉപഭോക്താവിന് കനത്ത തിരിച്ചടി

ലാപ്‌ടോപ്പ് ഓർഡർ ചെയ്‌തു കിട്ടിയത് മാർബിൾ കല്ല്; ആമസോണിൽ നിന്ന് ഉപഭോക്താവിന് കനത്ത തിരിച്ചടി

- Advertisement -
- Advertisement -

ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ആമസോണിൽ നിന്ന് ലാപ്‌ടോപ്പ് ഓർഡർ ചെയ്ത ഒരു ഉപഭോക്താവിന് ലഭിച്ചത് മാർബിൾ കല്ല് ആയപ്പോൾ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ വിവാദമായി മാറിയിരിക്കുന്നു. ഒഡീഷയിലെ സംബൽപൂർ സ്വദേശിയായ യുവാവാണ് ഈ അനുഭവം പങ്കുവെച്ചത്. പാക്കേജ് തുറക്കുന്ന ദൃശ്യങ്ങൾ സഹിതം ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ, പങ്കുവെച്ചത്.

ഇത് വലിയ പ്രചാരണത്തിനും ഉപഭോക്താക്കളുടെ ആശങ്കയ്ക്കും കാരണമായി. സംഭവത്തിന് പിന്നാലെ പരാതിയുമായി ആമസോണിൽ സമീപിച്ചെങ്കിലും, റിട്ടേൺ ഓപ്ഷൻ ആപ്പിൽ ലഭ്യമല്ലാതിരുന്നുവെന്നാണ് ഉപഭോക്താവിന്റെ പരാതി. ഇത്തരത്തിൽ നേരത്തെ നിരവധി ഉപഭോക്താക്കൾക്ക് സമാന അനുഭവങ്ങളുണ്ടായിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. ഇതിനാൽ വലിയ വിലയുള്ള ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ പാക്കേജ് തുറക്കുന്ന സമയത്ത് വീഡിയോ റെക്കോർഡ് ചെയ്യുക എന്നതാണ് ഉപഭോക്തൃ വിഭാഗങ്ങൾ നൽകിയ മുന്നറിയിപ്പ്.

ഇതുപോലുള്ള തട്ടിപ്പുകൾ ഓൺലൈൻ ഷോപ്പിംഗിലെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാൽ, ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. പരാതിക്ക് പ്രതികരണം ലഭിക്കാത്ത പക്ഷം ഉപഭോക്തൃ കോടതി വഴി നിയമനടപടികൾ സ്വീകരിക്കാനുമുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments