25.8 C
Kollam
Friday, September 19, 2025
HomeNewsCrimeപെൺകുഞ്ഞ് പീഡനത്തിനിരയായത് പലതവണ; അറസ്റ്റിലായത് പിതൃസഹോദരൻ

പെൺകുഞ്ഞ് പീഡനത്തിനിരയായത് പലതവണ; അറസ്റ്റിലായത് പിതൃസഹോദരൻ

- Advertisement -
- Advertisement - Description of image

മൂഴിക്കുളം പാലത്തിൽ അമ്മ ചാലക്കുടി പുഴയിൽ തള്ളിയ കൊല്ലപ്പെട്ട നാലര വയസ്സുകാരി കല്യാണിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പലതവണ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയതിനെ തുടർന്ന്, കുട്ടിയുടെ പിതാവിന്റെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു .

സംഭവം നടന്ന ദിവസം, കുട്ടിയുടെ അമ്മ സന്ധ്യ (37)അഗാനവാടിയിൽ നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ, ചാലക്കുടി പുഴയിലെ മൂഴിക്കുളം പാലത്തിൽ നിന്ന് കുട്ടിയെ തള്ളിയെന്നാണ് പോലീസ് കണ്ടെത്തിയത്. മരണമുണ്ടായത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു .

സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങാൻ എറണാകുളം റൂറൽ പോലീസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകാൻ ഒരുങ്ങുകയാണ്. കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ വഴി സംഭവത്തിന്റെ പിന്നിലെ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം .

സന്ധ്യയുടെ മാനസികാവസ്ഥയെ കുറിച്ച് മുൻപ് കൗൺസിലിംഗ് നടത്തിയിരുന്നുവെങ്കിലും, അവളെ മാനസിക അസ്വാസ്ഥ്യമില്ലാത്തവളായി വിലയിരുത്തിയിരുന്നു. കുടുംബാംഗങ്ങളുമായി അവളുടെ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും, കുട്ടികൾ അവളോട് അകലം പാലിക്കുന്നുവെന്ന പരാതികൾ സന്ധ്യ മുൻപ് ഉന്നയിച്ചിരുന്നുവെന്നും പ്രദേശത്തെ വാർഡ് മെമ്പർ ബീന ജോസ് പറഞ്ഞു .

ഈ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ, അന്വേഷണം കൂടുതൽ ദിശകളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. പോലീസ് അന്വേഷണം തുടരുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments