25.5 C
Kollam
Friday, February 27, 2026
HomeMost Viewedതായ്‌ലൻഡിൽ കോവിഡ് കേസുകൾ കുതിച്ചു; ഒമിക്രോൺ XEC വകഭേദം വ്യാപനത്തിൽ

തായ്‌ലൻഡിൽ കോവിഡ് കേസുകൾ കുതിച്ചു; ഒമിക്രോൺ XEC വകഭേദം വ്യാപനത്തിൽ

- Advertisement -

തായ്‌ലൻഡിൽ കോവിഡ്-19 കേസുകളിൽ രേഖപ്പെടുത്തി. മെയ് 11 മുതൽ 17 വരെ, രാജ്യത്ത് 33,030 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു ബാങ്കോക്കിൽ മാത്രം 6,000 കേസുകൾ സ്ഥിരീകരിച്ചു. മുൻവാരത്തെ അപേക്ഷിച്ച് കേസുകൾ ഇരട്ടിയായി വർധിച്ചതായി തായ്‌ലൻഡ് രോഗനിയന്ത്രണ വകുപ്പ് അറിയിച്ചു .

ഒമിക്രോൺ വകഭേദമായ XEC എന്ന പുതിയ വകഭേദമാണ്. ഈ വകഭേദം സാധാരണ ഫ്ലുവിനേക്കാൾ വേഗത്തിൽ പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു . ജനുവരി മുതൽ മെയ് 14 വരെ, രാജ്യത്ത് 71,067 കേസുകളും 19 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

പ്രധാനമായും 30 മുതൽ 39 വയസ്സുള്ളവരിലാണ് കൂടുതൽ പടരുന്നത്. പുതിയ സ്കൂൾ വർഷത്തിന്റെ ആരംഭത്തിൽ, 0–4 വയസ്സുള്ള കുട്ടികളിലും കേസുകൾ വർധിച്ചതായി ബാങ്കോക്ക് മെഡിക്കൽ സർവീസ് വകുപ്പ് അറിയിച്ചു .

തായ്‌ലൻഡ് ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്ക് മാസ്ക് ധരിക്കൽ, കൈകൾ കഴുകൽ, രോഗലക്ഷണങ്ങൾ ശ്രദ്ധിക്കുക, ആവശ്യമെങ്കിൽ ആന്റിജൻ ടെസ്റ്റ് കിറ്റ് (ATK) ഉപയോഗിക്കുക എന്നിവ നിർദ്ദേശിക്കുന്നു.

ഇന്ത്യയിലും ജാഗ്രതാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. മെയ് 12 മുതൽ 20 വരെ, കേരളത്തിൽ 69, മഹാരാഷ്ട്രയിൽ 44, തമിഴ്നാട്ടിൽ 34 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മൊത്തം ആക്ടീവ് കേസുകൾ 257 ആയി നിലനിൽക്കുന്നു .

തായ്‌ലൻഡിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ, നിലവിലെ കോവിഡ്-19 സാഹചര്യം പരിഗണിച്ച്, ആരോഗ്യ നിർദ്ദേശങ്ങൾ പാലിച്ച്, യാത്രാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments