25.8 C
Kollam
Tuesday, July 15, 2025
HomeNewsCrimeസ്യൂട്ട് കേസിൽ 10 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി

സ്യൂട്ട് കേസിൽ 10 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി

- Advertisement -
- Advertisement - Description of image

ബെംഗളൂരുവിലെ ഹൊസൂർ മെയിൻ റോഡിന് സമീപമുള്ള ചന്ദപുര റെയിൽവേ പാലത്തിന് സമീപം, ഒരു സ്യൂട്ട് കേസിൽ
10 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ, ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞതായും, പിന്നീട് സ്യൂട്ട്കേസിൽ ഒളിപ്പിച്ചതായും സൂചനകൾ ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മറ്റെവിടെയെങ്കിലും വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം സ്യൂട്ട് കേസിലാക്കി ട്രെയിനിൽനിന്ന് വലിച്ചെറിയുകയായിരുന്നു എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിൽനിന്ന് തിരിച്ചറിയൽ രേഖകളൊന്നും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പെൺകുട്ടിയുടെ പേര്, വയസ്സ് തുടങ്ങിയ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു.

സ്യൂട്ട് കേസിനുള്ളിൽ മൃതദേഹം മാത്രമാണ് ഉണ്ടായിരുന്നതെന്ന് ബെംഗളൂരു റൂറൽ എസ് പി സികെ ബാബ പറഞ്ഞു.ഇത്തരം സംഭവങ്ങൾ റെയിൽവേ പോലീസിൻ്റെ പരിധിയിലാണ് വരുന്നതെങ്കിലും തങ്ങളുടെ പരിധിയും ഉൾപ്പെട്ടതിനാലാണ് അന്വേഷണം തുടങ്ങിയതെന്നും റൂറൽ എസ്പി വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments